ഐഐടി പ്രവേശനം; 12ാം ക്ലാസ്സ് മിനിമം മാര്‍ക്ക് നിബന്ധനയില്ല

exam

ന്യൂഡല്‍ഹി: ഐ.ഐ.ടി ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സാങ്കേതിക സ്ഥാപനങ്ങള്‍ക്കും പ്രവേശന മാനദണ്ഡങ്ങളില്‍ ഇളവുവരുത്തുമെന്ന് മാനവവിഭവശേഷി വികസന വകുപ്പുമന്ത്രി രമേഷ് പൊഖ്രിയാല്‍.

എന്‍.ഐ.ടികളിലും മറ്റ് കേന്ദ്ര ധനസഹായമുള്ള സാങ്കേതിക സ്ഥാപനങ്ങളിലുമുള്ള പ്രവേശനത്തിന്, ജെ.ഇ.ഇ മെയിന്‍ യോഗ്യത നേടുന്നതിനു പുറമെ, 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷകളില്‍ കുറഞ്ഞത് 75% മാര്‍ക്ക് നേടുകയോ അല്ലെങ്കില്‍ യോഗ്യതാ പരീക്ഷകളില്‍ ആദ്യ 20 പെര്‍സെന്റൈലില്‍ ഇടംനേടുകയോ വേണം.

എന്നാല്‍ ഇത്തവണ ജെ.ഇ.ഇ മെയിന്‍ യോഗ്യത നേടുന്ന വിദ്യാര്‍ഥികള്‍ 12-ാം ക്ലാസ് പരീക്ഷ പാസായാല്‍ മതിയെന്ന് സെന്‍ട്രല്‍ സീറ്റ് അലോക്കേഷന്‍ ബോര്‍ഡ് തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.

ഐ.ഐ.ടി പ്രവേശനത്തിന് പന്ത്രണ്ടാംക്ലാസില്‍ 75 ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധന ഇത്തവണ ബാധകമായിരിക്കില്ല. പന്ത്രണ്ടാം ക്ലാസ് പാസാകുന്നവര്‍ പ്രവേശനത്തിന് അര്‍ഹരായിരിക്കും.

Top