ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിങ് കോളജുകളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കും; മന്ത്രി ആര്‍. ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിങ് കോളജുകളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 11ന് ആറ്റിങ്ങല്‍ കോളജ് ഓഫ് എന്‍ജിനീയറിങ് ക്യാമ്പസ്സില്‍ നിര്‍വഹിക്കും.

ലിംഗനീതിയും തുല്യപദവിയും ഉറപ്പാക്കാനുള്ള ഉദ്യമങ്ങളുടെ ഭാഗമായാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ഒരുക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സ്വച്ഛന്ദമായ അന്തരീക്ഷത്തില്‍ വേണം നമ്മുടെ കുട്ടികള്‍ പഠിച്ചുവളരാന്‍. വൈജ്ഞാനികസമൂഹത്തിലേക്ക് മാറുന്ന കേരളത്തില്‍ ലിംഗസമത്വ ആശയം ഉന്നതവിദ്യാഭ്യാസ പ്രക്രിയയില്‍ എല്ലാ തലങ്ങളിലും ഉള്‍ച്ചേര്‍ക്കണം.

സംസ്ഥാന സര്‍ക്കാറിന്റെ ഈ കാഴ്ചപ്പാടുകളുടെ, നിശ്ചയത്തിന്റെ ഫലമാണ് ലിംഗനിഷ്പക്ഷ യൂണിഫോം സംരംഭങ്ങള്‍. ആണ്‍ – പെണ്‍ – ട്രാന്‍സ്ജെന്‍ഡര്‍ വ്യത്യാസം കൂടാതെയുള്ള യൂണിഫോം, സ്ത്രീ-പുരുഷ സമതയുടെ കേരളത്തിലേക്കുള്ള പുരോഗമനപരമായ മാറ്റത്തില്‍ ചരിത്രാധ്യായം കുറിക്കുന്നതാണ് -മന്ത്രി പറഞ്ഞു.

Top