ഇഗ്‌നിസിന്റെ ഉല്‍പാദനം അവസാനിപ്പിച്ച് മാരുതി; 2018 മോഡലിന് വന്‍വിലക്കിഴിവ്

ഗ്‌നിസിന്റെ ഉല്‍പാദനം അവസാനിപ്പിച്ച് മാരുതി. പഴയ ഇഗ്നിസ് നിര്‍മ്മാണം അവസാനിപ്പിച്ച് പുതിയ മോഡല്‍ ഉടന്‍ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ പദ്ധതിയെന്ന് നെക്‌സ ഡീലര്‍ഷിപ്പുകള്‍ സ്ഥിരീകരിച്ചു.

ആദ്യം വാഗണാര്‍ എത്തി. തൊട്ടുപിന്നാലെ ബലെനോ ഫെയ്‌സ്‌ലിഫ്റ്റും. 1.5 ലിറ്റര്‍ സിയാസ് ഡീസല്‍ മോഡല്‍ മാര്‍ച്ചില്‍ അണിനിരക്കും. ഇഗ്‌നിസിനും ഇടക്കാല അപ്‌ഡേറ്റ് പുറത്തിറക്കി മോഡല്‍ നിരയില്‍ പുതുമ നിലനിര്‍ത്താന്‍ കമ്പനി ലക്ഷ്യമിടുകയാണ്.

2018 മോഡല്‍ സ്‌റ്റോക്കുകള്‍ മിച്ചം വന്നതിനാല്‍ ഒരുലക്ഷം രൂപ വരെയുള്ള ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ ഇഗ്‌നിസില്‍ ഡീലര്‍ഷിപ്പുകള്‍ നല്‍കി വരികയാണ്. ഉത്പാദനം നിര്‍ത്തിയെങ്കിലും 2019 മോഡല്‍ ഇഗ്‌നിസിനുള്ള ബുക്കിംഗ് നെക്‌സ ഡീലര്‍ഷിപ്പുകള്‍ തുടരുന്നു. .

Top