യുഎസ് ഓപ്പൺ കിരീടം ചൂടി ഇഗ ഷ്വാന്‍ടെക്ക്

യു എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പര്‍ താരം ഇഗ ഷ്വാന്‍ടെക്കിന്. ടുണീഷ്യയുടെ ഓന്‍സ് ജാബൂറിനെ തോല്‍പ്പിച്ചാണ് ഇഗ ചാംപ്യനായത്. ഇരുപത്തി ഒന്നാം വയസില്‍ ഷ്വാന്‍ടെക്കിന്റെ മൂന്നാം ഗ്രാന്‍സ് ലം കിരീടമാണിത്. യുഎസ് ഓപ്പണില്‍ പുതുചരിത്രം കുറിച്ച ഫൈനല്‍.

 

ഇരുവശത്തും പൊരുതി മുന്നേറിയ പോരാട്ടം. വനിതാ ചാംപ്യനായി ഇഗ ഷ്വാന്‍ടെക്ക് തല ഉയര്‍ത്തുമ്പോള്‍ വിശേഷണങ്ങള്‍ ഏറെയാണ്. പിടിച്ചിരുത്തുന്ന പോരാട്ടാമായിരുന്നു കോര്‍ട്ടിനിരുവശത്തും. ആദ്യ സെറ്റ് 6- 2ന് ഇഗ സ്വന്തമാക്കി. രണ്ടാം സെറ്റന്റെ തുടക്കത്തില്‍ ഷ്വാന്‍ടെക്ക് മുന്നേറിയെങ്കിലും ഓന്‍സ് ജാബൂര്‍ പൊരുതിക്കയറി. ഇടയ്ക്ക് ടൈബ്രേക്കറിലെത്തിയ മല്‍സരം കാണികളുടെ നെഞ്ചിടിപ്പ് കൂട്ടി

 

ഒടുവില്‍ 7-5ന് ജാബൂര്‍ കീഴടങ്ങി. ഫ്രഞ്ച് ഓപ്പണ്‍ രണ്ട് തവണ സ്വന്തമാക്കിയ ഇഗ യുഎസ് ഓപ്പണും കീഴടക്കി. യുഎസ് ഓപ്പണിന്റെ ഫൈനലില്‍ എത്തുന്ന ആദ്യ ആഫ്രിക്കന്‍ അറബ് വനിതയെന്ന അഭിമാന നേട്ടത്തോടെ ഓന്‍സ് ജാബൂറിനും മടക്കം.

Top