യുവതികള്‍ക്ക് പൊലീസ് യൂണിഫോം; ശ്രീജിത്തിനെതിരെ കേസ് എടുക്കണമെന്ന് ചെന്നിത്തല

ramesh-chennithala

പത്തനംതിട്ട: ശബരിമലയില്‍ പ്രവേശനത്തിന് എത്തിയ യുവതികള്‍ക്ക് യൂണിഫോമും ഹെല്‍മറ്റും നല്‍കിയ സംഭവത്തില്‍ ഐജി ശ്രീജിത്തിനെതിരെ കേസ് എടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

എന്നാല്‍ ശബരിമലയില്‍ പൊലീസ് യൂണിഫോം ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് ഐജി ശ്രീജിത്ത് വ്യക്തമാക്കിയിരുന്നു. ശബരിമല കയറാന്‍ എത്തിയ യുവതികള്‍ക്ക് പൊലീസ് യൂണിഫോം നല്‍കിയ നടപടിയെ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും വിമര്‍ശിച്ചിരുന്നു. യുവതികള്‍ക്ക് ഹെല്‍മറ്റും യൂണിഫോമും നല്‍കിയത് നിയമ ലംഘനമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍, മലകയറാനെത്തിയ യുവതികള്‍ മടങ്ങി. എറണാകുളം സ്വദേശി കവിതയും, ആന്ധ്രാപ്രദേശ് സ്വദേശി രഹ്ന ഫാത്തിമയും മലകയറാതെ മടങ്ങിയത്. കനത്ത പൊലീസ് സുരക്ഷയിലാണ് യുവതികള്‍ നടപ്പന്തല്‍ വരെ എത്തിയത്. എന്നാല്‍ യാത്ര തുടരാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ അവര്‍ തന്നെയാണ് മടങ്ങുകയാണെന്ന് വ്യക്തമാക്കിയത്.

അതേസമയം, ഐജി ശ്രീജിത്തിന് രഹ്ന ഫാത്തിമയെ അറിയില്ലേ, അങ്ങനെ വരാന്‍ വഴിയില്ലല്ലോ? എന്ന് അനില്‍ അക്കരെ എംഎല്‍എ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. ഇന്നലെ പത്തനം തിട്ട എസ്പിയോട് രഹ്ന ഫാത്തിമ ശബരിമലയില്‍ പോകാന്‍ അനുമതി ചോദിച്ചിരുന്നു. അവര്‍ക്ക് പൊലീസ് അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍, ആക്ടിവിസം കാണിക്കാനുള്ള സ്ഥലമല്ല ശബരിമല എന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചത്.

Top