ഐജി മനോജ് എബ്രഹാമിനെ അവഹേളിച്ചിട്ടില്ലെന്ന് ബിജെപി നേതാവ്

B-GOPLAKRISHNAN

തിരുവല്ല: ഐജി മനോജ് എബ്രഹാമിനെ താന്‍ അവഹേളിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്‍ രംഗത്ത്.

ഐജി മനോജ് എബ്രഹാമിനെതിരെ വിവാദ പരാമര്‍ശം നടത്തിയതിനും ഭീഷണിപ്പെടുത്തിയതിനും ഗോപാലകൃഷ്ണനെതിരെ കേസെടുത്തിരുന്നു. കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.

ശബരിമല വിഷയത്തില്‍ ബിജെപി നടത്തിയ ഐജി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തപ്പോഴായിരുന്നു ഗോപാലകൃഷ്ണന്‍ ഐജിയെ പൊലീസ് നായയെന്ന് വിളിച്ച് അധിക്ഷേപിച്ചത്. പ്രമോഷന്‍ കിട്ടണമെങ്കില്‍ സെന്‍ട്രല്‍ ട്രിബ്യൂണലില്‍ പോയി നില്‍ക്കേണ്ടി വരുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

Top