ഇഫ്താര്‍ വിരുന്നൊരുക്കി ഡൊണാള്‍ഡ് ട്രംപ്; പ്രമുഖ അതിഥികള്‍ പങ്കെടുത്തു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്നൊരുക്കി. എല്ലാവര്‍ഷവും അമേരിക്കന്‍ പ്രസിഡന്റ് സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നില്‍ ഇത്തവണയും പ്രമുഖ അതിഥികള്‍ പങ്കെടുത്തു. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് മുതിര്‍ന്ന നയതന്ത്രജ്ഞരും ഇഫ്താര്‍ വിരുന്നിനെത്തി.

വിരുന്നൊരുക്കിയതിന് ശേഷം സഹനത്തിന്റെയും സമാധാനത്തിന്റെയും പ്രതീക്ഷയുടെയും മാസമാണ് റംസാനെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.റംസാന്‍ കാരുണ്യപ്രവര്‍ത്തനങ്ങളുടെ മാസമാണ്.വളരെയേറെ പ്രത്യേകതനിറഞ്ഞ സമയമാണ്. ഈ മാസം സമൂഹത്തെയും അയല്‍ക്കാരെയും കുടുംബങ്ങളെയും കൂടുതല്‍ അടുപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Top