അന്താരാഷ്ട്ര ചലച്ചിത്രമേള; രണ്ടാം ദിവസം പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ രണ്ടാം ദിവസം ഇന്ന് 64 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ഇതില്‍ ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന 18 ചിത്രങ്ങള്‍ ഇന്ത്യയില്‍ ആദ്യമായാണ് പ്രദര്‍ശിപ്പിക്കുന്നത്.

ജോര്‍ജ് ഹോര്‍ഹെ സംവിധാനം ചെയ്ത ‘ ബാക്ക് ടു മരക്കാന'( പോര്‍ച്ചുഗീസ്), കരോലിസ് കോപിനിസ് സംവിധാനം ചെയ്ത ‘ നോവ ലിറ്റുവാനിയ എന്നീ ചിത്രങ്ങള്‍ ഏഷ്യന്‍ പ്രീമിയര്‍ വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുക.

പെമ സെഡന്‍ സംവിധാനം ചെയ്ത ‘ബലൂണ്‍ ‘, അശ്വിന്‍ കുമാര്‍ സംവിധാനം ചെയ്ത ‘ നോ ഫാദേഴ്‌സ് ഇന്‍ കശ്മീര്‍’, ഗു ഷിയാവോ ഗാങ് സംവിധാനം ചെയ്ത ഡ്വെല്ലിങ് ഇന്‍ ദി ഫ്യുചന്‍ മൗണ്ടേന്‍സ്’,ഡെസ്പൈറ്റ് ദി ഫോഗ്,എ ഡാര്‍ക്ക് ഡാര്‍ക്ക് മാന്‍ തുടങ്ങിയവയാണ് മറ്റു സിനിമകള്‍.

ഷെറീഫ് സി സംവിധാനം ചെയ്ത മലയാള ചിത്രം കാന്തന്‍ ദ ലവര്‍ ഓഫ് കളറും ഇന്ന് കലൈഡോസ്‌കോപ്പില്‍ പ്രദര്‍ശിപ്പിക്കുന്നതായിരിക്കും. ലോക സിനിമ വിഭാഗത്തില്‍ ഇന്ന് പ്രദര്‍ശിപ്പിക്കുന്ന ഗുട്ടാറസിന്റെ ‘ വേര്‍ഡിക്ട്’ എന്ന ചിത്രം ഇക്കൊല്ലത്തെ വെനീസ് ചലച്ചിത്ര മേളയില്‍ സ്പെഷ്യല്‍ ജൂറി പുരസ്‌കാരം ലഭിച്ചിട്ടുള്ള ചിത്രം കൂടിയാണ്.

Top