ഐഎഫ്എഫ്കെ: കൊച്ചി പതിപ്പിന് ഇന്ന് തിരശീല വീഴും

കൊച്ചി: രാജ്യാന്തര ചലച്ചിത്രമേളയുടെ കൊച്ചി പതിപ്പിന് ഇന്ന് തിരശീല വീഴും. കൊച്ചിയില്‍ കാഴ്ചയുടെ ഉത്സവം തീര്‍ത്ത മേള അടുത്ത വട്ടവും ആവര്‍ത്തിക്കണമെന്ന ആവശ്യമാണ് ആസ്വാദകര്‍ക്ക് ഉള്ളത്. മേളയിലെ ജനപങ്കാളിത്തം വരും ദിവസങ്ങളില്‍ മറ്റു സിനിമകള്‍ക്കും ഉണ്ടാകുമെന്ന് തിയറ്ററുടമകള്‍ പ്രതീക്ഷിക്കുന്നു.

21 വര്‍ഷങ്ങള്‍ക്കുശേഷം അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് കൊച്ചിയില്‍ വേദിയൊരുങ്ങാന്‍ കാരണമായതും  മഹാമാരി തന്നെ. കടന്ന് പോയ നാല് ദിവസങ്ങള്‍ കേരളത്തിലെ സിനിമാസ്വാദകരുടെ താവളമായി നഗരം.

അവസാന ദിവസവും 24 ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും. മത്സരവിഭാഗത്തില്‍ മലയാളത്തില്‍ നിന്നും ജയരാജിന്റെ ഹാസ്യത്തിന്റെ രണ്ടാം പ്രദര്‍ശനവും ഇന്നുണ്ട്. ചുരുളിയും ബിരിയാണിയും ഹാസ്യവും ഒക്കെ മലയാളത്തില്‍ നിന്ന് മികച്ച പ്രതികരണം നേടിയെങ്കിലും മേളയില്‍ എണ്ണത്തിനൊപ്പം സിനിമകളുടെ നിലവാരവും കുറഞ്ഞെന്ന പരാതിയുണ്ട് മേളയുടെ സ്ഥിരം കാഴ്ചക്കാര്‍ക്ക്.

 

Top