ഐഎഫ്എഫ്കെ: തലശ്ശേരിയിലും ‘ചുരുളിക്ക്’ തന്നെ സന്ദർശകർ കൂടുതൽ

ലശ്ശേരി: അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ തിരുവനന്തപുരത്തും കൊച്ചിയിലും സിനിമാപ്രേമികൾ ആവേശത്തോടെ വരവേറ്റ ‘ചുരുളിക്ക്’ തലശ്ശേരിയിലും സമാനമായ സ്വീകാര്യത. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനവും നിർമാണവും നിർവഹിച്ച ചുരുളി മത്സര വിഭാഗത്തിലാണ് പ്രദർശിപ്പിച്ചത്.

ചുരുളി പ്രദർശനം തുടങ്ങിയ ശേഷവും നിരവധിപേർ പ്രവേശനം പ്രതീക്ഷിച്ച് പുറത്തുണ്ടായിരുന്നു. റിസർവേഷൻ ചെയ്തിട്ട് വരാത്തവരുടെ സീറ്റിലായിരുന്നു അവരുടെ പ്രതീക്ഷ. എന്നാൽ, കാത്തുനിന്ന മിക്കവർക്കും നിരാശരായി മടങ്ങേണ്ടി വന്നു.സിനിമ കാണാൻ കഴിയാത്ത ചിലർ പ്രവേശന കവാടത്തിലുള്ളവരോട് തട്ടിക്കയറി.

ചുരുളിയുടെ ഒരു പ്രദർശനം 26-ന് ഒരുവട്ടം കൂടിയുണ്ടാകും.കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പൂർണ്ണമായും സിനിമാ പ്രദർശനം.

Top