ഐഎഫ്എഫ്‌കെ; സാങ്കേതിക തകരാര്‍ മൂലം പ്രദര്‍ശനം തടസ്സപ്പെട്ട ചിത്രങ്ങള്‍ ഇന്ന് ടാഗോര്‍ തിയ്യേറ്ററില്‍

തിരുവനന്തപുരം: ഫിലിം ഫെസ്റ്റിവലില്‍ സാങ്കേതിക തകരാര്‍ മൂലം പ്രദര്‍ശനം തടസ്സപ്പെട്ട ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശിപ്പിക്കും. സാങ്കേതിക ബുദ്ധിമുട്ട് കാരണം മുടങ്ങിപ്പോയ ചിത്രങ്ങള്‍ ഐഎഫ്എഫ്‌കെയുടെ പ്രധാന വേദിയായ ടാഗോര്‍ തീയേറ്ററില്‍ ഇന്ന് പ്രദര്‍ശിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ശനിയാഴ്ച പ്രദര്ശനം നടക്കവെ 15 മിനിറ്റിന് ശേഷം പ്രൊജക്ടര്‍ കംപ്ലെയ്ന്റ് ആവുകയായിരുന്നു. പ്രതിഷേധത്തിന് ഒരുങ്ങിയ പ്രേക്ഷകരെ പിന്നീട് സംഘാടകര്‍ എത്തി കാര്യം പറഞ്ഞു മനസ്സിലാക്കുകയായിരുന്നു. പിന്നീട് ഇവിടെ പ്രദര്‍ശിപ്പിക്കേണ്ട ചലച്ചിത്രങ്ങള്‍ മറ്റിടങ്ങളിലേക്കു മാറ്റി. തിങ്കളാഴ്ച വൈകിട്ട് 6:30 നും 8:30 നും പ്രദര്‍ശനങ്ങള്‍ ഉണ്ടാകുമെന്ന് ഐഎഫ്എഫ്‌കെ വെബ്‌സൈറ്റില്‍ അറിയിപ്പു വന്നിട്ടുണ്ട്.

Top