ഐഎഫ്എഫ്‌കെ; മികച്ച ചിത്രങ്ങള്‍ കണ്ടെത്താനുള്ള വോട്ടിങ് ആരംഭിച്ചു

രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സര ചിത്രങ്ങള്‍ തെരഞ്ഞെടുക്കാനുള്ള വോട്ടിങ് ആരംഭിച്ചു. രാവിലെ 10 മുതലാണ് ഏറ്റവും മികച്ച ചിത്രങ്ങള്‍ ഏതെന്ന് തിരഞ്ഞെടുക്കാനുള്ള വോട്ടിങ് ആരംഭിച്ചത്. ഫിലിം ഫെസ്റ്റിവെലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ iffk.in വഴിയും എസ്എംഎസ് വഴിയുമാണ് പ്രേക്ഷകര്‍ക്ക് വോട്ട് ചെയ്യാവുന്നത്.

മത്സര വിഭാത്തില്‍ ഉണ്ടായിരുന്ന 14 ചിത്രങ്ങളില്‍ ഏതെങ്കിലും ഒന്നിന് പ്രേക്ഷകര്‍ക്ക് വോട്ട് ചെയ്യാവുന്നതാണ്. iffk movie code എന്ന ഫോര്‍മാറ്റില്‍ 56070 എന്ന നമ്പരിലേക്കാണ് എസ്.എം.എസ് ചെയ്യേണ്ടത്.

Top