ഐഎഫ്എഫ്‌കെ ഡിസംബര്‍ 10 മുതല്‍ തലസ്ഥാനനഗരിയില്‍

തിരുവനന്തപുരം: ഇരുപത്തിയാറാമത് കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്‌കെ) 2021 ഡിസംബര്‍ 10 മുതല്‍ 17 വരെ നടക്കും. കഴിഞ്ഞ തവണത്തെ പോലെ നാല് മേഖലകളിലായി തരംതിരിച്ചല്ല ഐഎഫ്എഫ്‌കെ സംഘടിപ്പിക്കുന്നത്. ഡിസംബറില്‍ നിലവിലുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്ഥിരം വേദിയായ തിരുവനന്തപുരത്ത് മാത്രമായാണ് ചലച്ചിതമേള അരങ്ങേറുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

ചലച്ചിത്രോത്സവത്തിലെ മത്സരവിഭാഗത്തിലെ സിനിമകള്‍ക്കായി അപേക്ഷ ക്ഷണിച്ചു. 2021 സെപ്റ്റംബര്‍ 10ന് അകം www.iffk.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അന്തര്‍ദേശീയ മത്സര വിഭാഗം, മലയാളം സിനിമ ഇന്ന്, ഇന്ത്യന്‍ സിനിമ, ലോക സിനിമ എന്നീ വിഭാഗങ്ങളിലേയ്ക്കാണ് എന്‍ട്രികള്‍ ക്ഷണിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് പരിഗണിക്കുന്നതെന്നും ഐഎഫ്എഫ്‌കെ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. തിരുവനന്തപുരത്തിന് പുറമെ കൊച്ചി, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളിലായി നാല് ഭാഗങ്ങളായാണ് 2020ല്‍ രാജ്യാന്തര ചലച്ചിത്രമേള സംഘടിപ്പിച്ചത്.

 

Top