ഐഎഫ്എഫ്‌കെ വേദിയിലുണ്ടായ സംഘര്‍ഷത്തില്‍ ഡെലിഗേറ്റിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: ഇരുപത്തിമൂന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദികളിലൊന്നായ നിശാഗന്ധിയില്‍ സംഘര്‍ഷം. തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. സംഘര്‍ഷത്തിനെത്തുടര്‍ന്ന് ഡെലിഗേറ്റുകളിലൊരാള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ ‘മുഹമ്മദ് ദി മെസഞ്ചര്‍ ഓഫ് ഗോഡ്’ എന്ന ചിത്രം നിശാഗന്ധിയില്‍ രാത്രി 10.30ന് പ്രദര്‍ശിപ്പിക്കേണ്ടതായിരുന്നു. എന്നാല്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാല്‍ പ്രദര്‍ശനം റദ്ദാക്കിയിരുന്നു.

പ്രദര്‍ശനം റദ്ദാക്കിയതിന് ശേഷവും തീയേറ്ററിലിരുന്ന ഡെലിഗേറ്റുകളെ നിര്‍ബന്ധപൂര്‍വം ഇറക്കി വിടാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പൊലീസും ഡെലിഗേറ്റുകളും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു.

Top