രാജ്യാന്തര ചലച്ചിത്രമേള: ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ ഇന്ന് പ്രദര്‍ശിപ്പിക്കും

ഗോവ ചലച്ചിത്രമേളയില്‍ മലയാള സിനിമയുടെ യശസ്സുയര്‍ത്തിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ഈ.മ.യൗ ഇന്ന് പ്രദര്‍ശനത്തിനെത്തും. വൈകീട്ട് 6.15ന് കലാഭവന്‍ തീയറ്ററിലാണ് പ്രദര്‍ശിപ്പിക്കുന്നത്.

ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് ഈ മ യൗ. വിനായകന്‍ ചെമ്പന്‍ വിനോദ്, പൗളി വില്‍സന്‍ തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്.

വാവച്ചന്‍ എന്ന കഥാപാത്രത്തിന്റെ മരണത്തില്‍ തുടങ്ങി സമകാലീന സാമൂഹിക സാഹചര്യങ്ങളെ ചര്‍ച്ച ചെയ്യുന്നതാണ് ചിത്രം. രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മികച്ച സംവിധായകന്റെയും മികച്ച നടന്റെയും പുരസ്‌കാരം നേടിയ ഇ മ യൗ വില്‍ പ്രതീക്ഷിയര്‍പ്പിച്ചിരിക്കുകയാണ് ആരാധകര്‍.

ചലച്ചിത്രമേളയുടെ മൂന്നാംദിനമായ ഇന്ന് 63 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്. ആറ് മത്സരചിത്രങ്ങളാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ലോക സിനിമാ വിഭാഗത്തില്‍ മലയാളികളുടെ പ്രിയ സംവിധായകന്‍ കിംകി ഡുക്കിന്റെ ഹ്യൂമന്‍ സ്‌പേസ് ടൈം ആന്റ് ഹ്യൂമന്‍ പ്രദര്‍ശിപ്പിക്കും.

Top