ഐഎഫ്എഫ്കെ വിവാദം അനാവശ്യം : കമൽ

കൊച്ചി : ഐഎഫ്എഫ്കെ വിവാദം അനാവശ്യമാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. വിവാദം പ്രാദേശിക വാദത്തിലേക്ക് പോകുന്നത് ശരിയല്ല. രാഷ്ട്രീയക്കാര്‍ പ്രാദേശിക വാദമുയര്‍ത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ചലച്ചിത്ര മേളയുടെ വേദികള്‍ നിശ്ചയിച്ചത് സര്‍ക്കാരാണെന്നും കമല്‍ വ്യക്തമാക്കി. തിരുവനന്തപുരം തന്നെയാണ് ഐഎഫ്എഫ്കെയുടെ പ്രധാനവേദി.

മറ്റിടങ്ങളിലുള്ളത് മേളയുടെ പകര്‍പ്പ് മാത്രമാണ്.നിലവില്‍ ഉയര്‍ത്തുന്ന വിവാദങ്ങള്‍ അനവശ്യമാണെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വ്യക്തമാക്കി. പാലക്കാടും തലശേരിയും രാഷ്ട്രീയ ഇടപെടലിലൂടെ പ്രദര്‍ശന വേദിയായതല്ല. ജങ്ങളുടെ സൗകര്യങ്ങള്‍ കൂടി പരിഗണിച്ചാണ് തീരുമാനം. ഒരു സ്വകാര്യ ചാനലിലൂടെ ആയിരുന്നു കമലിന്റെ പ്രസ്താവന.

Top