ഐഎഫ്എഫ്കെ വിവാദം അനാവശ്യം : കടകംപ്പള്ളി

തിരുവനന്തപുരം : രാജ്യാന്തര ചലച്ചിത്ര മേള നാല് മേഖലകളിലായി നടത്താനുള്ള തീരുമാനം വിവാദമാക്കുന്നത് അനാവശ്യമാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മാറ്റം താത്കാലികമാണെന്നും വിവാദം അനാവശ്യമാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. രാജ്യാന്തര ചലച്ചിത്ര മേള നാല് മേഖലകളിലായി നടത്താനുള്ള തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര ചലച്ചിത്ര മേള നാല് സ്ഥലങ്ങളിലായി നടത്താന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നത്.

മേള നാല് മേഖലകളിലായി നടത്താനുള്ള തീരുമാനം ദുഖകരമാണെന്ന് ശശി തരൂര്‍ എംപി ട്വീറ്റ് ചെയ്തു. മികച്ച വേദി മാത്രമല്ല പാരമ്പര്യവും സൗകര്യങ്ങളും മികച്ച കാണികളും തിരുവനന്തപുരത്തുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തീരുമാനം അന്താരാഷ്ട്ര ചലച്ചിത്ര രംഗത്തെ തിരുവനന്തപുരം ബ്രാന്‍ഡിനെ തകര്‍ക്കുമെന്നും വിഷയം പുനപരിശോധിക്കണമെന്നും കെ.എസ് ശബരിനാഥ് എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു .അതേസമയം, വിവാദമുണ്ടാക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മറുപടി. തീരുമാനം കൊവിഡ് ജാഗ്രതയുടെ ഭാഗമാണെന്നും ചലലച്ചിത്ര മേളയുടെ സ്ഥിരം വേദി തിരുവനന്തപുരം തന്നെയായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

Top