‘നൻപകൽ നേരത്ത് മയക്കം’ വിസ്മയിപ്പിച്ചെന്ന് ഐഎഫ്എഫ് കെ പ്രേക്ഷകർ; നന്ദി പറഞ്ഞ് മമ്മൂട്ടി

ലയാളികൾ ഏറെ കാലമായി കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം’. മലയാളത്തിന്റെ പ്രതിഭാശാലിയായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിൽ മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തുന്നു എന്നത് തന്നെയായിരുന്നു ആ കാത്തിരിപ്പിന് കാരണം. ഒടുവിൽ ഇതവണത്തെ ഐഎഫ്എഫ്കെയിൽ ചിത്രം പ്രദർശിപ്പിച്ചിരിക്കുകയാണ്. പ്രധാന വേദിയായ ടാ​ഗോർ തിയറ്ററിൽ പ്രദർശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് വന്നു കൊണ്ടിരിക്കുന്നത്.

ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തെയും ലിജോയെയും പ്രശംസിച്ച് കൊണ്ടാണ് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു നാഴികക്കല്ല് എന്നും ലിജോയുടെ മികച്ച മറ്റൊരു സിനിമയെന്നും പ്രേക്ഷർ ഒന്നടങ്കം പറയുന്നു. ഇപ്പോഴിതാ ചിത്രം ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറയുകയാണ് മമ്മൂട്ടി. ‘ഐഎഫ്എഫ്കെയിൽ നിന്നുള്ള നൻപകൽ നേരത്ത് മയക്കത്തിന്റെ എല്ലാ പ്രതികരണങ്ങളും അവലോകനങ്ങളും ഏറെ സന്തോഷിപ്പിക്കുന്നു’ എന്നാണ് മമ്മൂട്ടി നന്ദി പോസ്റ്റർ പങ്കുവച്ച് കുറിച്ചിരിക്കുന്നത്.

അതേസമയം, മൂന്ന് ദിവസമാണ് നന്‍പകല്‍ നേരത്ത് മയക്കം ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇന്നത്തേത് കൂടാതെ 13-ാം തിയതി ഉച്ചയ്ക്ക് 12 മണിക്ക് ഏരീസ് പ്ലക്സിലും 14ന് രാവിലെ 9. 30ക്ക് അജന്ത തിയറ്ററിലും ചിത്രത്തിന്റെ പ്രദർശനം നടക്കും. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് നന്‍പകല്‍ നേരത്ത് മയക്കം നിര്‍മ്മിക്കുന്നത്.

Top