ഐ.എഫ്.എഫ്.കെ; ഓർഗനൈസിങ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

ഫെബ്രുവരി 10 നു ആരംഭിക്കുന്ന ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ എറണാകുളം നോർത്തിലുള്ള ഓർഗനൈസിങ് കമ്മറ്റി ഓഫീസ് സംവിധായകൻ ജോഷി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ചലച്ചിത്ര താരം ജോജു ജോർജ്, കൊച്ചിൻ മേയർ അഡ്വ.അനിൽ കുമാർ, അമ്മ ജന.സെക്രട്ടറി ഇടവേള ബാബു, മാക്ട ചെയർമാൻ ജയരാജ്, ജന.സെക്രട്ടറി സുന്ദർദാസ്, ഐ.എഫ്.എഫ്.കെ പ്രതിനിധി സജിത മഠത്തിൽ, ഷിബു ചക്രവർത്തി, എസ്.എൻ സ്വാമി, സോഹൻ സീനുലാൽ, എം.പത്മകുമാർ, ഗായത്രി അശോകൻ, എ.കെ സന്തോഷ്, സാബു, സലാം ബാപ്പു, കോളിൻസ്, എ.എസ് ദിനേശ് തുടങ്ങിയവർ പങ്കെടുത്തു. ഫെബ്രുവരി 17 മുതൽ 21 വരെയാണ് കൊച്ചിയിൽ മേള നടക്കുക.

തിരുവനന്തപുരം, പാലക്കാട്, എറണാകുളം, തലശേരി എന്നിങ്ങനെ നാലിടത്തായാണ് ഇത്തവണത്തെ ചലച്ചിത്രോത്സവം നടക്കുന്നത്. പൊതുവിഭാഗത്തിന് 750 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 400 രൂപയുമാണ് ഇത്തവണത്തെ ഡെലിഗേറ്റ് ഫീസ്. പാസ് നല്‍കുന്നതിന് മുമ്പ് ആന്റിജന്‍ പരിശോധന നടത്തുമെന്ന് നേരത്തേ വ്യക്തമാക്കിയതാണ്. ഇതിന്റെ ചിലവ് അക്കാദമി തന്നെയാണ് വഹിക്കുന്നത്.

Top