ഐഎഫ്എഫ്‌കെ 2019 ; സുവർണ ചകോരം ജോ ഒഡാഗ്രിക്ക്;ജനപ്രിയ സിനിമ ജല്ലിക്കട്ട്

രുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തീരശീല വീണു. മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ജാപ്പനീസ് ചിത്രം ‘ദെ സെനത്തിങ് സ്റ്റെയ്സ് ദ നെയ്മി’നും. മികച്ച സംവിധായകനുള്ള രജതചകോരം ‘പാക്കരറ്റ്’ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ അലന്‍ ഡബര്‍ട്ടോക്കിനും ലഭിച്ചു.

മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നാറ്റ് പാക് പുരസ്‍കാരം ഹിന്ദി ചിത്രം ‘ആനിമാനി’ സ്വന്തമാക്കി. മലയാള ചിത്രത്തിനുള്ള നാറ്റ് പാക് പുരസ്കാരം ഡോ ബിജു സംവിധാനം ചെയ്ത ‘വെയില്‍ മരങ്ങള്‍ക്ക്’ ലഭിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനാണ് സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. തിരുവനന്തപുരം നിശാഗന്ധിയിലാണ് പരിപാടി.

പുരസ്‌കാരങ്ങൾ

ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് – ഫെർണാണ്ടോ സൊളാനസ്

മികച്ച നവാഗത ഇന്ത്യൻ സംവിധായകൻ -ഹാഷിം ഇർഷാദ് ( ആനി മാനി)

ഏഷ്യ പെസഫികിലെ മികച്ച സിനിമ (നെറ്റ് പാക്ക് അവാർഡ്)- ആനി മാനി

മികച്ച മലയാളം ചിത്രത്തിനുള്ള നെറ്റ് പാക്ക് പുരസ്‌കാരം- വെയിൽ മരങ്ങൾ (ഡോ.ബിജു)

പ്രത്യേക ജൂറി പരാമർശം ( നെറ്റ് പാക്ക്)- കുമ്പളങ്ങി നൈറ്റ്‌സ്

ഫിപ്രസ്‌കി പുരസ്‌കാരം (മത്സര വിഭാഗത്തിൽ) -കാമൈൽ

മികച്ച മലയാളം സിനിമ- പനി (സന്തോഷ് മുണ്ടൂർ)

പ്രത്യേക പരാമർശം- ലിജോ ജോസ് പെല്ലിശേരി (ജെല്ലിക്കെട്ട്)

ജനപ്രിയ സിനിമ (ഓഡിയൻസ് അവാർഡ്) – ജല്ലിക്കെട്ട്

Top