രാജ്യാന്തര ചലച്ചിത്രോത്സവം ; സുജോയ് ഘോഷിന് പുറകെ അപൂര്‍വ അസ്രാണിയും സ്ഥാനമൊഴിഞ്ഞു

പനാജി: ഗോവയില്‍ ആരംഭിക്കുന്ന നാല്‍പത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവം കൊടിയേറും മുന്‍പേ വിവാദത്തിലേയ്ക്ക് എത്തിയിരുന്നു.

ഇന്ത്യൻ പനോരമ എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന സെക്സി ദുർഗ, നൂഡ് എന്നീ ചിത്രങ്ങൾ മേളയിൽ നിന്ന് കേന്ദ്രവാർത്താ വിനിമയമന്ത്രാലയം ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഇന്ത്യൻ പനോരമ വിഭാഗം ജൂറി അധ്യക്ഷൻ സുജോയ് ഘോഷ് രാജിവെച്ചതാണ് പുതിയ വിവാദങ്ങൾക്ക് കാരണമായത് .

എന്നാൽ സുജോയ് ഘോഷിൻറെ രാജിക്ക് പിന്നാലെ ജൂറി അംഗങ്ങളിലൊരാളായ അപൂര്‍വ അസ്രാണിയും ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞിരിക്കുകയാണ്.

ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് ജൂറി തിരഞ്ഞെടുത്ത രണ്ട് ചിത്രങ്ങള്‍ കേന്ദ്ര വാര്‍ത്താ വിനിമയ- പ്രക്ഷേപണ മന്ത്രാലയം ഒഴിവാക്കിയതോടെയാണ് ജൂറിയില്‍ പൊട്ടിത്തെറി തുടങ്ങിയത്.

മലയാളി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗയും, രവി ജാദവ് സംവിധാനം ചെയ്ത ന്യൂഡുമാണ് ഒഴിവാക്കപ്പെട്ട ചിത്രങ്ങള്‍.

ഇവ ഒഴിവാക്കപ്പെട്ടതിന് പിന്നാലെ ഇരു ചിത്രങ്ങളുടെയും പ്രാധാന്യത്തെ കുറിച്ച് അസ്രാണി ട്വീറ്റും ചെയ്തിരുന്നു.

image

എസ് ദുര്‍ഗയും ന്യൂഡും സമകാലിക സിനിമകളില്‍ ഏറ്റവും മികച്ചതാണ്. ഇന്നത്തെ ഇന്ത്യന്‍ സമൂഹത്തിലെ സ്ത്രീ ജീവിതങ്ങളുടെ നേര്‍ക്കാഴ്ചകൾ ആണ് ഈ ചിത്രങ്ങള്‍ എന്നും അസ്രാണി ട്വീറ്റ് ചെയ്തു.

നവംബര്‍ 20 മുതല്‍ 28 വരെയാണ് രാജ്യാന്തര ചലച്ചിത്രോത്സവം നടക്കുന്നത്.

Top