ഗോവ രാജ്യാന്തര ചലച്ചിത്ര മേള; ഇന്ത്യൻ പനോരമ ചിത്രങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിച്ചു

ടുത്ത മാസം ഗോവയിൽ ആരംഭിക്കാനിരിക്കുന്ന 53-ാം രാജ്യാന്തര ചലച്ചിത്ര മേളയിലേക്കുള്ള ഇന്ത്യൻ പനോരമ ചിത്രങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിച്ചു.ഫീച്ചർ വിഭാഗത്തിലേക്ക് 25 സിനിമകളും നോൺ ഫീച്ചർ വിഭാഗത്തിലേക്ക് 20 സിനിമകളുമാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

മലയാളത്തിൽ നിന്ന് മഹേഷ് നാരായണൻ സംവിധാനം ചെയ്‍ത അറിയിപ്പ്, തരുൺ മൂർത്തിയുടെ സൗദി വെള്ളക്ക എന്നിവ ഫീച്ചർ വിഭാഗത്തിലേക്കും അഖിൽ ദേവ് എം സംവിധാനം ചെയ്‍ത വീട്ടിലേക്ക് എന്ന ചിത്രം നോൺ ഫീച്ചർ വിഭാഗത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ നവംബർ 20 മുതൽ 28 വരെ നടക്കുന്ന ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും.

കഥാ വിഭാഗത്തിലെ മുഖ്യധാരാ സിനിമകളുടെ ഉപവിഭാഗത്തിൽ എസ് എസ് രാജമൗലിയുടെ ആർആർആർ, ദ് കശ്മീർ ഫയൽസ്, ജയ് ഭീം, നന്ദമൂരി ബാലകൃഷ്ണ നായകനായ തെലുങ്ക് ചിത്രം അഖണ്ഡ എന്നിവയും ഇടംപിടിച്ചിട്ടുണ്ട്. ടോണിക്, ധരംവീർ…. മുക്കം പോസ്റ്റ് താനെ എന്നീ ചിത്രങ്ങളും മുഖ്യധാരാ വിഭാഗത്തിൽ ഇടംപിടിച്ചിട്ടുണ്ട്.

Top