സിനിമാ പ്രേമികള്‍ക്കായ് ഗോവ ഒരുങ്ങി; നവംബര്‍ 20 മുതല്‍ 28 വരെ

രുക്കങ്ങള്‍ പൂര്‍ത്തിയായി ഗോവ. 50 മത്തെ അന്താരാഷ്ട്ര ചലച്ചിത്രമേള ഗോവയിലെ പനജിയിലാണ് നടക്കുക. നവംബര്‍ 20 മുതല്‍ 28 വരെ നടക്കുന്ന മേളയില്‍ 76 രാജ്യങ്ങളില്‍നിന്നായി 200-ലധികം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.

ബുധനാഴ്ച വൈകീട്ട് ഡോ. ശ്യാമപ്രസാദ് മുഖര്‍ജി, ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ മേള ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ പനോരമയില്‍ 41 ചിത്രങ്ങളാണ് ഇത്തവണ ജൂറി തിരഞ്ഞെടുത്തിട്ടുള്ളത്. 26 എണ്ണം ഫീച്ചര്‍ വിഭാഗത്തിലും 15 എണ്ണം നോണ്‍ ഫീച്ചര്‍ വിഭാഗത്തിലും.

മേളക്കായുള്ള രജിസ്ട്രേഷന്‍ ഫീസ് 1000 രൂപയാണ്. നേരത്തേ ഓണ്‍ലൈനായി പണമടയ്ക്കാത്തവര്‍ക്ക് മേളയുടെ ഓഫീസില്‍ ഡിജിറ്റല്‍ ആയി പണമടയ്ക്കാന്‍ സൗകര്യമുണ്ട്. പ്രതിനിധി പാസുകള്‍ തിങ്കളാഴ്ച മുതല്‍ പനജിയിലെ മേള ഓഫീസില്‍ വിതരണംചെയ്യും.

Top