‘1956 മധ്യതിരുവിതാംകൂര്‍’ ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ; 22 ന് പ്രദര്‍ശനം

1956 മധ്യതിരുവിതാംകൂര്‍ ചിത്രം ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലെ ഫിലിംബസാര്‍ വ്യൂവിങ് റൂം റെക്കമന്‍ഡ്സ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. 22 ന് ആണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. 22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ തുടങ്ങിയ സിനിമകളുടെ രചയിതാവായ അഭിലാഷ് കുമാറാണ് നിര്‍മാണം. കേരളത്തിലെ ഭൂപരിഷ്‌കരണത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കിലേയ്ക്ക് ആദ്യകാലത്ത് കുടിയേറിയ ഒരുപറ്റം ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്.

ഇടുക്കിയിലും തമിഴ്നാട്ടിലുമായിട്ടായിരുന്നു 1956 മധ്യതിരുവിതാംകൂറിന്റെ ചിത്രീകരണം.ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് ഡോണ്‍ പാലാത്തറയാണ്. ആര്‍ട്ട്ബീറ്റ്സ് സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ആസിഫ് യോഗി, ജെയ്ന്‍ ആന്‍ഡ്രൂസ്, ഷോണ്‍ റോമി, കനി കുസൃതി, കൃഷ്ണന്‍ ബാലകൃഷ്ണന്‍ തുടങ്ങിയവരാണ് വേഷമിടുന്നത്. അലക്സ് ജോസഫാണ് ഛായാഗ്രഹണം.

Top