പുതിയ സ്മാര്‍ട്ട് ടിവി റേഞ്ചായ iFFALCON പുറത്തിറക്കി ടിസിഎല്‍

ക്കോസിസ്റ്റത്തില്‍ വലിയൊരു മാറ്റം വരുത്താന്‍ ഒരുങ്ങി പുതിയ സ്മാര്‍ട്ട് ടിവി റേഞ്ചായ iFFALCON പുറത്തിറക്കി ടിസിഎല്‍. ഫ്‌ളിപ്കാര്‍ട്ടുമായി ചേര്‍ന്നാണ് സ്മാര്‍ട്ട് ടിവി ബ്രാന്‍ഡ് iFFALCON ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

ആന്‍ഡ്രോയിഡ് 7 ആണ് ടിവിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടിസിഎല്ലിന്റെ ക്രൗണ്‍ ജ്യുവല്‍ സ്മാര്‍ട്ട് ടിവികള്‍ ‘വിവിഡ് വ്യൂ’ ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. മള്‍ട്ടിമീഡിയ ആവശ്യങ്ങള്‍ക്കായി ആരേയും ആകര്‍ഷിക്കുന്ന രീതിയിലായിരിക്കും സ്മാര്‍ട്ട് ടിവി എത്തുന്നത്. ഉപയോക്താക്കള്‍ക്ക് കസ്റ്റമൈസേഷനും iFFALCON ല്‍ ഒരുക്കിയിട്ടുണ്ട്. കമ്പനിയുടെ ക്രൗണ്‍ ജ്വവല്‍ എത്തുന്നത് 32 ഇഞ്ച് എല്‍ഇഡി മേഡല്‍, 42 ഇഞ്ച് മോഡല്‍, യുഎച്ച്ഡി മോഡല്‍ എന്നിവയിലാണ്.

Top