ഭീകരതയ്‌ക്കെതിരേ പോരാടാന്‍ പാക്കിസ്ഥാന് ഇന്ത്യ സൈന്യത്തെ അയയ്ക്കാമെന്ന് രാജ്‌നാഥ് സിംഗ്

Rajnath Singh

ചണ്ഡിഗഡ്: ഭീകരതയ്‌ക്കെതിരേ പോരാടാന്‍ പാക്കിസ്ഥാന് സഹായം ആവശ്യമെങ്കില്‍ ഇന്ത്യ സൈന്യത്തെ അയയ്ക്കാന്‍ തയാറാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്.

ഭീകരതയ്‌ക്കെതിരെയുള്ള ഇമ്രാന്‍ ഖാന്റെ നിലപാട് ഗൗരവമുള്ളതാണെങ്കില്‍ അവരെ സഹായിക്കാന്‍ ഞങ്ങള്‍ തയാറാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ സഹായം ആവശ്യമാണെങ്കില്‍ അതും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിനെക്കുറിച്ചു പാക്കിസ്ഥാന്‍ മറന്നേക്കുക. അക്കാര്യം ചിന്തിക്കുകപോലും ചെയ്യരുത്. കശ്മീര്‍ വിഷയം ഉയര്‍ത്തിക്കാട്ടിയാലും ഒന്നും സംഭവിക്കില്ല. ആര്‍ക്കും ഇന്ത്യക്കുമേല്‍ സമ്മര്‍ദം ചെലുത്താന്‍ സാധിക്കില്ലെന്നും പ്രതിരോധമന്ത്രി അറിയിച്ചു.

കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തുന്ന പ്രസ്താവനകള്‍ യാതൊരു വിലയുമില്ലാത്തതാണ്. കശ്മീരിനു സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ അതിനായി പോരാടുമെന്നാണു ഇമ്രാന്‍ ഖാന്‍ പ്രസംഗിച്ചത്. ഇത് ഇന്ത്യക്കുമേല്‍ യാതൊരു സമ്മര്‍ദവും സൃഷ്ടിക്കില്ലെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

Top