ഹിന്ദു വിശ്വാസങ്ങളെ ട്വിറ്റർ വിലമതിക്കുന്നില്ല: ഡൽഹി ഹൈക്കോടതി

ഡല്‍ഹി: ട്വിറ്ററിനെതിരെ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. ഹിന്ദു ദൈവങ്ങളെ നിന്ദിക്കുന്ന പോസ്റ്റുകള്‍ തടയാന്‍ ട്വിറ്റര്‍ തയ്യാറാകുന്നിലെന്ന് കോടതി വിമര്‍ശിച്ചു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ബ്ലോക്ക് ചെയ്യാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് നിരീശ്വരവാദി സംഘടനയുടെ അക്കൗണ്ടുകള്‍ തടയുന്നില്ലെന്ന് കോടതി ചോദിച്ചു.

മറ്റ് മത വിശ്വാസികളുടെ വൈകാരിക വിഷയങ്ങളില്‍ ട്വിറ്ററിന് ആശങ്കയില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഹിന്ദു മതസ്ഥരുടെ വിശ്വാസങ്ങളെ ട്വിറ്റര്‍ വിലമതിക്കുന്നില്ല. എന്തുകൊണ്ട് അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ അക്കൗണ്ടിനെതിരെ സ്വമേധയാ നടപടിയെടുക്കുന്നില്ലെന്നും ഹൈക്കോടതി ചോദിച്ചു. മറ്റൊരു മതവുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു സംഭവം നടന്നിരുന്നുവെങ്കില്‍ ട്വിറ്റര്‍ കൂടുതല്‍ ശ്രദ്ധിക്കുമായിരുന്നെന്നും കോടതി.

 

Top