ഈ പോക്ക് പോയാൽ വലിയ ‘ബുദ്ധിമുട്ടില്ലാതെ’ ഇടത് തന്നെ വീണ്ടും വരും

കോൺഗ്രസ്സിനെ മാത്രമല്ല യു.ഡി.എഫിനെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് കെ.പി.സി.സി അദ്ധ്യക്ഷൻ കെ സുധാകരനെന്ന് പൊതു സമൂഹത്തിലും അഭിപ്രായം. സാധാരണക്കാരായ ജനങ്ങൾക്കിടയിലാണ് ഇത്തരം അഭിപ്രായങ്ങൾ ശക്തമായിരിക്കുന്നത്.

ആർ.എസ്.എസ് ശാഖക്ക് സംരക്ഷണം കൊടുത്തിട്ടുണ്ടെന്ന കെ.പി.സി.സി പ്രസിഡന്റ് സുധാകരന്റെ വെളിപ്പെടുത്തലും ജവഹർലാൽ നെഹറുവുമായി ബന്ധപ്പെട്ട് നടത്തിയ വിവിദ പ്രസ്താവനയുമാണ് പ്രതിഷേധത്തിന് കാരണം.

“പണ്ട് കോൺഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞപോലെ രാവിലെ കോൺഗ്രസ് ഉച്ചകഴിഞ്ഞാൽ ബിജെപി രാത്രി ആർഎസ്എസ് ആകുന്ന ആളുകൾ കോൺഗ്രെസ്സിലുണ്ടെന്നും, ആ സംഘത്തിന്റെ നേതാവാണ് കെ സുധാകരനെന്നും” ഉൾപ്പെടെ ശക്തമായാണ് ജനങ്ങൾക്കിടയിൽ നിന്നും പ്രതിഷേധമുയരുന്നത്.

സുധാകരൻ മുൻപും ബിജെപിയിലേക്ക് പോകും എന്ന പ്രസ്താവന നടത്തിയിട്ടുണ്ടെന്നും, കോൺഗ്രെസ്സിനകത്ത് നിന്ന് ആർഎസ്എസിനെ വളർത്തുക എന്ന അജണ്ടയാണ് സുധാകരൻ നടപ്പാക്കികൊണ്ടിരിക്കുന്നത് എന്നുമാണ് എക്സ്പ്രസ്സ് കേരളയോട് നടത്തിയ അഭിപ്രായ പ്രകടത്തിൽ നാട്ടുകാർ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

തന്റെ പ്രസ്താവന ന്യായികരിക്കാൻ ജവാഹർലാൽ നെഹ്‌റുവിനെ പോലും ആർഎസ്എസ് അനുകൂലിയാക്കി ചിത്രീകരിക്കാൻ ശ്രമിക്കുകയാണ് കെ സുധാകരൻ. നെഹ്‌റു തികഞ്ഞ ഭൗതികവാദി ആയിരുന്നെന്ന് ഇന്ത്യയിലെ ജനങ്ങൾക്ക് അറിയാം. അദ്ദേഹം ഇല്ലായിരുന്നെങ്കിൽ ഇന്ത്യ ഒരു മത രാഷ്ട്രം ആയി മാറുമായിരുന്നു എന്ന പ്രതികരണവും ശ്രദ്ധേയമാണ്. നെഹ്രുവിനെതിരെ ചരിത്ര വിരുദ്ധ പ്രസ്താവന നടത്തിയിട്ടും കോൺഗ്രെസ്സുകാർ പോലും പ്രതിഷേധിക്കാത്തത് ജീവനിൽ ഭയന്നാണ് എന്ന് പ്രതികരിച്ചവരും കുറവല്ല. ഭീഷണിയിലൂടെയാണ് സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനം നേടിയതെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സുധാകരന്റെ പ്രസ്താവന മുസ്ലിം ലീഗിനും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന അഭിപ്രായവും ശക്തമാണ്. മുസ്ലിം ലീഗിന് നിർബന്ധമായും ഉടൻ തന്നെ ഒരു നിലപാട് എടുക്കേണ്ടിവരുമെന്നും, കോൺഗ്രസിനെ പോലെ മുസ്ലിം ലീഗിനകത്തും സംഘപരിവാറുമായി സന്ധി ചെയ്യുന്നവരും അല്ലാത്തവരും ഉണ്ടെന്ന പ്രതികരണവും ഉയർന്നു കഴിഞ്ഞു. അത്തരം ആശയപരമായ സങ്കർഷാവസ്ഥ ലീഗിനെ പിളർപ്പിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്ന കാര്യത്തിൽ പ്രതികരിച്ചവർക്ക് ഏകദേശം ഒരേ അഭിപ്രായം തന്നെയാണുള്ളത്.

ഈ സാഹചര്യത്തിൽ വീണ്ടും കേരളത്തിൽ ഇടതുപക്ഷം തന്നെ അധികാരത്തിൽ വരുമെന്നതാണ് വിലയിരുത്തൽ. രണ്ട് വർഷത്തിന് ശേഷം നടക്കുന്ന പാർലിമെന്റ് തിരഞ്ഞെടുപ്പിലും ഇടതുപക്ഷം മികച്ച പ്രകടനം കാഴ്ച വെക്കുമെന്നതാണ് ഈ വിഭാഗത്തിന്റെ അവകാശവാദം. എക്സ്പ്രസ്സ് കേരളയോട് നടത്തിയ പ്രതികരണം കാണുക.

EXPRESS KERALA VIEW

Top