കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയില്ലെങ്കില്‍ കൂട്ടുകക്ഷി സര്‍ക്കാരില്‍ നിന്ന് പിന്മാറുമെന്ന് ശിവസേന

മുംബൈ: കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയില്ലെങ്കില്‍ മഹാരാഷ്ട്രയിലെ കൂട്ടുകക്ഷി സര്‍ക്കാരില്‍ നിന്ന് ശിവസേന പിന്മാറാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.

ജൂലൈ മാസത്തോടെ തീരുമാനമുണ്ടായില്ലെങ്കില്‍ മഹാരാഷ്ട്രയിലെ ബിജെപി സഖ്യസര്‍ക്കാരിനെതിരെ’വലിയ തീരുമാനം’ കൈക്കൊള്ളുമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ അറിയിച്ചു.

കര്‍ഷക പ്രക്ഷോഭം ശക്തിപ്രാപിച്ചതോടെ ഞായറാഴ്ചയാണ് പ്രതിഷേധം തണുപ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചത്.

‘ഹരിത വിപ്ലവത്തെക്കുറിച്ച് ഇവിടുത്തെ കര്‍ഷകര്‍ കേട്ടിട്ടുണ്ട്. പക്ഷേ മഹാരാഷ്ട്രയിലെ കര്‍ഷകരെ സംബന്ധിച്ച് ഈ ഹരിത വിപ്ലവം കൊണ്ടുവരാനായി മറ്റൊരു വിപ്ലവം തന്നെ സൃഷ്ടിക്കേണ്ട അവസ്ഥയാണ്. സര്‍ക്കാരിനെക്കൊണ്ട് ഈ തീരുമാനം എടുപ്പിക്കാനായത് കര്‍ഷകരുടെ വിജയമാണെന്ന്’ ഉദ്ധവ് താക്കറെ പറഞ്ഞു.

Top