ഇവർ തിരഞ്ഞെടുക്കപ്പെട്ടാൽ ജയിക്കുന്നത് ബി.ജെ.പി ആയിരിക്കും

ലോകസഭ തിരഞ്ഞെടുപ്പിൽ വടകരയിലും ആലപ്പുഴയിലും കോൺഗ്രസ്സ് വിജയിച്ചാൽ അത് ബി.ജെ.പിക്കാണ് നേട്ടമാവുക. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ചെറിയ ഭൂരിപക്ഷത്തിന് മാത്രം വിജയിച്ച ഷാഫി പറമ്പലിനു പകരം ആര് വന്നാലും നിലവിൽ രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പി അട്ടിമറി വിജയം നേടാനാണ് സാധ്യത. അതു പോലെ തന്നെ , രാജ്യസഭ കാലാവധി കഴിയാൻ ഇനിയും വർഷങ്ങൾ ബാക്കിയുള്ള കെ.സി വേണുഗോപാൽ ആലപ്പുഴയിൽ വിജയിച്ചാൽ, കെ.സിയെ രാജ്യസഭയിലേക്ക് തിരഞ്ഞെടുത്ത രാജസ്ഥാനിൽ നിന്നും ഇനി വിജയിക്കുക ബി.ജെ.പി ആയിരിക്കും. കണക്കുകൾ നൽകുന്ന സൂചനയും അതു തന്നെയാണ്. (വീഡിയോ കാണുക)

Top