മെസ്സിയും ക്രിസ്റ്റ്യാനോയും പോയാല്‍ സ്പാനിഷ് ലീഗിന് വലിയ നഷ്ടമെന്ന് ലാലിഗ പ്രസിഡന്റ്

നെയ്മര്‍ പോയതിനേക്കാള്‍ വലിയ നഷ്ടം മെസ്സിയും, ക്രിസ്റ്റ്യാനോയും പോയാല്‍ സ്പാനിഷ് ലീഗിന് സംഭവിക്കുമെന്ന് ലാലിഗ പ്രസിഡന്റ് ജാവിയര്‍ ടെബാസ്.

ലാലിഗയില്‍ വളര്‍ന്ന താരങ്ങളാണ് മെസിയും ക്രിസ്റ്റ്യാനോയുമെന്നും, ലാലിഗ ഇന്നുള്ള സ്ഥിതിയില്‍ എത്താന്‍ പ്രധാന കാരണം അവരാണെന്നും, അതുകൊണ്ട് അവര്‍ പോയാല്‍ അത് ലീഗിന് വലിയ നഷ്ടമായിരിക്കുമെന്നും ടെബാസ് പറഞ്ഞു.

ഈ സീസണ്‍ അവസാനിച്ചാല്‍ ക്രിസ്റ്റ്യാനോ റയല്‍ വിടുമെന്നുള്ള വാര്‍ത്തകള്‍ എത്തിയിരുന്നു.

ക്ലബ്ബിന്റെ പുതിയ കരാറിലുള്ള അതൃപ്തിയാണ് താരത്തെ ഇതിന് പ്രേരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം മെസ്സി അടുത്തൊന്നും ബാഴ്‌സലോണ വിടുമെന്ന് ഭയപ്പെടുന്നില്ലെന്നും ടെബാസ് പറഞ്ഞു.

ജൂലൈയില്‍ ബാഴ്‌സയുമായി നാലുവര്‍ഷത്തെ കരാറില്‍ മെസി ഒപ്പിട്ടെന്നാണ് വിശ്വസിക്കുന്നതെന്നും ജാവിയര്‍ ടെബാസ് പറഞ്ഞു.

Top