പാന്‍ കാര്‍ഡില്‍ നല്‍കിയ വിവരങ്ങളില്‍ തെറ്റുണ്ടോ ഓണ്‍ലൈനായി തിരുത്താന്‍ അവസരമുണ്ട്

രാജ്യത്തെ പൗരന്റെ പ്രധാന സാമ്പത്തിക രേഖയാണ് പാന്‍ കാര്‍ഡ്. പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ കാര്‍ഡ് അധവാ പാന്‍ കാര്‍ഡ്. സാമ്പത്തിക ഇടപാടുകള്‍ ട്രാക്ക് ചെയ്യുന്നതിനും നികുതി വെട്ടിപ്പ് തടയുന്നതിനും പാന്‍ സഹായകമാണ്. ഇത് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും നികുതി കൃത്യമായി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സര്‍ക്കാരിനെ സഹായിക്കുന്നു. അതുകൊണ്ട് തന്നെ പാന്‍ കാര്‍ഡില്‍ നല്‍കുന്ന വിശദാംശങ്ങള്‍ ശരിയാണെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്.

ഇനി നല്‍കിയ വിവരങ്ങളില്‍ ഏതെങ്കിലും തെറ്റുണ്ടെങ്കില്‍ പാന്‍ കാര്‍ഡില്‍ തിരുത്തലിന് അപേക്ഷിക്കാനുള്ള അവസരം ഉണ്ട്. വിവരങ്ങളില്‍ ഏതെങ്കിലും തെറ്റുണ്ടെങ്കില്‍ പാന്‍ കാര്‍ഡില്‍ തിരുത്തലിന് അപേക്ഷിക്കാം. പാന്‍ കാര്‍ഡിലെ വിശദാംശങ്ങള്‍ ശരിയാക്കാന്‍ ഒന്നുകില്‍ എന്‍എസ്ഡിഎല്‍ പാന്‍ വെബ്‌സൈറ്റ് അല്ലെങ്കില്‍ UTIITSL പാന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. ആവശ്യമായ രേഖകള്‍ സഹിതം വിവരങ്ങള്‍ തിരുത്താനുള്ള അപേക്ഷ നല്‍കാം. പാന്‍ കാര്‍ഡ് തിരുത്തലിനുള്ള പ്രോസസ്സിംഗ് സമയം സാധാരണയായി രണ്ടാഴ്ച മുതല്‍ ഒരു മാസം വരെയാണ്.

Top