നാദിര്‍ഷയുടെ പങ്കിനെ കുറിച്ച് വിഐപി പറഞ്ഞില്ലെങ്കില്‍ ഞാന്‍ പറയുമെന്ന് പള്‍സര്‍ സുനി

suni

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയ്ക്ക് പങ്കുണ്ടോയെന്ന് വിഐപി പറയട്ടേയെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി.

വിഐപി പറഞ്ഞില്ലെങ്കില്‍ വിസ്താരം നടക്കുമ്പോള്‍ ഞാന്‍ അക്കാര്യം പറയുമെന്നും സുനി പറഞ്ഞു.

റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനി ഇക്കാര്യം വ്യക്തമാക്കിയത്.

തന്നെ വിയ്യൂര്‍ സബ്ജയിലില്‍ നിന്നും എറണാകുളം ജില്ലയിലെ ഏതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നും പള്‍സര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിയ്യൂരില്‍ ചികിത്സാ സഹായം പോലും കിട്ടുന്നില്ലെന്ന് സുനിയുടെ അഭിഭാഷകന്‍ എറണാകുളം സിജെഎം കോടതിയെ അറിയിച്ചു.

Top