പാര്‍ട്ടി പറഞ്ഞാല്‍ ഒരിക്കല്‍ കൂടി മത്സരിക്കും;തോമസ് ചാഴിക്കാടന്‍

പാര്‍ട്ടി പറഞ്ഞാല്‍ ഒരിക്കല്‍ കൂടി മത്സരിക്കുമെന്ന് കോട്ടയം എംപി തോമസ് ചാഴിക്കാടന്‍. പാര്‍ട്ടിയും മുന്നണിയുമാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കേണ്ടത്. ആ തീരുമാനം എന്തായാലും അതിനൊപ്പം മുന്നോട്ടു പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. എംപി എന്ന നിലയിലുള്ള പ്രവര്‍ത്തനത്തില്‍ പൂര്‍ണ സംതൃപ്തനാണ് താന്‍. എംപി ഫണ്ട് പൂര്‍ണ്ണമായും ചെലവഴിച്ച് ഒന്നാമത് എത്താനായത് വലിയ നേട്ടമായി കാണുന്നു.

യുഡിഎഫില്‍ നിന്ന് കേരള കോണ്‍ഗ്രസും, എല്‍ഡിഎഫില്‍ നിന്ന് കേരള കോണ്‍ഗ്രസ് എമ്മും നേരിട്ട് പോരാട്ടം നടത്തുന്ന കോട്ടയം സീറ്റില്‍ ബിജെപി ആരെയാകും സ്ഥാനാര്‍ത്ഥിയായി രം?ഗത്തിറക്കുകയെന്ന് വ്യക്തമല്ല. മണ്ഡലത്തില്‍ എല്‍ഡിഎഫിന് വേണ്ടി തോമസ് ചാഴിക്കാടന്‍ രംഗത്ത് ഇറങ്ങുമെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ എല്ലാം സൂചിപ്പിക്കുന്നത്. 1,06,259 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കഴിഞ്ഞ തവണ തോമസ് ചാഴിക്കാടന്റെ വിജയം.റബറിന്റെ 250 രൂപയോ 200 രൂപയോ ആയി വര്‍ധിപ്പിക്കണം എന്നാണ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. ഇടത് പക്ഷ മുന്നണിയുടെ ഭാഗമയപ്പോള്‍ തന്നെ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇതനുസരിച്ചാണ് നേരത്തേ 170 രൂപയായി റബറിന്റെ താങ്ങുവില ഉയര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു.

വിവിധ ഇടപെടലുകളിലൂടെ മണ്ഡലത്തിലെ വ്യത്യസ്തമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ സാധിച്ചു. റബറിന്റെ താങ്ങുവില വര്‍ദ്ധിപ്പിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം മുഖ്യമന്ത്രി പിണറായിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. താങ്ങുവില വര്‍ദ്ധിപ്പിക്കുന്നത് അനുഭാവപൂര്‍വ്വം പരിഗണിക്കാം എന്ന ഉറപ്പ് മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം സംസ്ഥാന ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top