പാർട്ടി തീരുമാനിച്ചാൽ ഒരു തവണ കൂടി മത്സരിക്കാൻ ആഗ്രഹമുണ്ട്: കെഎം ഷാജി

km shaji

ഴീക്കോട്:  പാർട്ടി തീരുമാനിച്ചാൽ ഒരു തവണ കൂടി അഴീക്കോട് മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് കെ.എം ഷാജി പറഞ്ഞു. അഴീക്കോട് യുഡിഎഫിന് ഉറപ്പുള്ള സീറ്റാണെന്നും കഴിഞ്ഞ തവണ കണ്ണൂരിൽ യുഡിഎഫ് തോറ്റപ്പോൾ അഴിക്കോട് ജയിക്കാൻ സാധിച്ചെന്നും ഷാജി വ്യക്തമാക്കി.

അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിക്കാൻ കെ എം ഷാജി എംഎൽഎ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിച്ചെന്ന കേസ് വിജിലൻസ് അന്വേഷിച്ച് വരികയാണ്. ഒരുതവണ ഷാജിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. അതേസമയം അഴീക്കോട് സീറ്റുകൾ വച്ചു മാറണമെന്ന് കോൺഗ്രസിന് ലീഗ് കത്ത് എഴുതിയിട്ടില്ലെന്നും കെ.എം ഷാജി പറഞ്ഞു.

Top