ഐ.പി.എല്‍ സീസണ്‍ പുനഃരാരംഭിച്ചാല്‍ കിവീസ് താരങ്ങളും പങ്കെടുത്തേക്കില്ല

ന്യൂഡല്‍ഹി: ഐ.പി.എല്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതോടെ നിര്‍ത്തിവെച്ച ഐ.പി.എല്‍ മത്സരങ്ങള്‍ പുനഃരാരംഭിച്ചാലും ന്യൂസീലന്‍ഡ് താരങ്ങള്‍ക്ക് പങ്കെടുക്കാനാകില്ലെന്ന് അറിയിച്ചു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് താരങ്ങള്‍ ഐ.പി.എല്‍ മത്സരങ്ങള്‍ പുനഃരാരംഭിച്ചാലും കളിക്കാനെത്തില്ലെന്ന് ഇംഗ്ലണ്ട് ആന്റ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് കിവീസ് താരങ്ങള്‍ക്കും പങ്കെടുക്കാന്‍ സാധിക്കില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

സെപ്റ്റംബറില്‍ പാകിസ്താനുമായി പരമ്പരയുള്ളതിനാലാണ് കിവീസ് താരങ്ങള്‍ ഐ.പി.എല്ലിനില്ലെന്ന് പറയുന്നത്. ന്യൂസീലന്‍ഡിന്റെ പ്രധാന താരങ്ങള്‍ പലരും ഐ.പി.എല്‍ ടീമുകളുടെ ഭാഗമാണ്. അതിനാല്‍ തന്നെ ഐ.പി.എല്ലിനായി താരങ്ങള്‍ പോയാല്‍ പാക് പരമ്പര മാറ്റിവെക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ പാക് പരമ്പരയുമായി മുന്നോട്ടു പോകാനാണ് ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്റെ നീക്കം.

Top