‘അന്തസ് കെടുത്താനാണ് ഉദ്ദേശമെങ്കിൽ മന്ത്രി സ്ഥാനം തെറിപ്പിക്കും’; ഗവർണർ

തിരുവനന്തപുരം: സര്‍ക്കാരുമായുളള പോര് തുടരവെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും താക്കീത് നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സർക്കാറിന് ​ഗവർണറെ ഉപദേശിക്കാനുളള അവകാശമുണ്ട്. പക്ഷേ അന്തസ് കെടുത്തിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണർ മുന്നറിയിപ്പ് നൽകി. മന്ത്രിമാരെ പിന്‍വലിക്കാനും മടിക്കില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ ട്വീറ്റ് ചെയ്തു.

‘മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ ഗവർണർ സ്ഥാനത്തിന്റെ അന്തസിനെ താഴ്ത്തുന്ന മന്ത്രിമാരുടെ വ്യക്തിപരമായ പ്രസ്താവനകൾ മന്ത്രി സ്ഥാനം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ക്ഷണിച്ചുവരുത്തും.’ എന്നാണ് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മുന്നറിയിപ്പ്. ഗവർണറുടെ പ്രസ്താവന രാജ്ഭവൻ പിആർഒയാണ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്തത്.

 

Top