കോവിഡ് വ്യാപനം രൂക്ഷമായാല്‍ പരിശോധന ഇനി വീടുകളിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായാല്‍ പരിശോധന വീടുകളിലേക്ക് നടത്താന്‍ ആരോഗ്യവകുപ്പ്. രോഗികളില്‍ കൂടുതല്‍ പേരും വീടുകളില്‍ ക്വാറന്റൈനില്‍ ആയ സാഹചര്യത്തിലാണ് തീരുമാനം. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് പരിശോധനാ സൗകര്യങ്ങള്‍ ഇല്ലാത്തതിനാലാണ് നടപടി.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വഴി രോഗികളുടെ ആരോഗ്യനില നിരീക്ഷിക്കാനും തീരുമാനമായി. രക്ത പരിശോധന ഉള്‍പ്പെടെ നടത്തും. ഗുരുതര പ്രശ്‌നമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റും.

 

 

Top