‘കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ആക്രമിക്കാന്‍ വന്നാല്‍ ശക്തമായി നേരിടും’ – മുഖ്യമന്ത്രി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി രാഷ്ട്രീയ കക്ഷികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഫെബ്രുവരി 28ന് നിര്‍മല സീതാരാമന്‍ കിഫ്ബിക്കെതിരായി അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തന്‍റെ വകുപ്പിന് കീഴിലുള്ള അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സമെന്‍റിനെ ഉപയോഗിച്ച് കേരള സര്‍ക്കാരിനെ ആക്രമിക്കാന്‍ ശ്രമം ആരംഭിച്ചുവെന്നും  കേന്ദ്ര ധനമന്ത്രിയുടെ ഇച്ഛക്കനുസരിച്ച് ചില കേന്ദ്ര ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വിശദമാക്കി.

എന്നാൽ ഇഡി യുടെ ഉദ്ദേശ്യം മനസ്സിൽവെച്ചാൽ മതിയെന്നും കേരളത്തിൽ അത് വിലപ്പോകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Top