If Something Happens, Blame the Judge who Blocked Travel Ban: Trump

വാഷിങ്ടണ്‍: അഭയാര്‍ഥി വിലക്കിനെതിരായ കോടതി വിധിയെ വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

അഭയാര്‍ഥി വിലക്ക് മരവിപ്പിച്ച കോടതി നടപടി സുരക്ഷാ കാര്യങ്ങളിലെ ജോലി കടുപ്പമാക്കിയെന്ന് ട്രംപ്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തേക്ക് വരുന്ന ജനങ്ങളെ സൂക്ഷ്മമായി പരിശോധിക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതായും ട്രംപ് അറിയിച്ചു.

ഏഴു മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎസില്‍ പ്രവേശനാനുമതി നിഷേധിച്ചുകൊണ്ടു കഴിഞ്ഞയാഴ്ചയാണ് ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരായ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ജില്ലാ കോടതി വിലക്ക് സ്റ്റേ ചെയ്തിരുന്നു. കോടതി വിധിക്കെതിരെ അപ്പീല്‍ ട്രംപ് ഭരണകൂടം സമര്‍പ്പിച്ചിരുന്നെങ്കിലും കോര്‍ട്ട് ഓഫ് അപ്പീല്‍ തള്ളുകയായിരുന്നു.

ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നീ ഏഴ് മുസ് ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെ 90 ദിവസത്തേക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്നാണ് വിലക്കിയത്. സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികളെ ഇനി ഉത്തരവുണ്ടാകുന്നതുവരെ വിലക്കിയിരുന്നു.

Top