സിദ്ദുവിനെ അധ്യക്ഷനാക്കിയാല്‍ പാര്‍ട്ടി പിളരും; സോണിയയ്ക്ക് അമരീന്ദറിന്റെ കത്ത്

അമൃത്സര്‍: പഞ്ചാബ് കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് നവ്ജോത് സിങ് സിദ്ദുവിനെ കൊണ്ടുവന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതി മുഖ്യമന്ത്രി അമരീന്ദര്‍ സിങ്.

സിദ്ദുവിന്റെ പ്രവര്‍ത്തന രീതി കോണ്‍ഗ്രസിന്റേതല്ല. പഴയകാല പാര്‍ട്ടി അംഗങ്ങളെ അതു ചൊടിപ്പിക്കും. ഇതുകാരണം കോണ്‍ഗ്രസ് വിഭജിക്കപ്പെടും.’ – കത്തില്‍ അമരീന്ദര്‍ സിങ് പറയുന്നു. അതേസമയം, കത്ത് അയച്ചിട്ടുണ്ടെന്നു വ്യക്തമാക്കിയ കോണ്‍ഗ്രസ് എംഎല്‍എ രാജ്കുമാര്‍ വെര്‍ക, പാര്‍ട്ടിയിലും മന്ത്രിസഭയിലും വിവിധ സമുദായങ്ങളുടെ പ്രാതിനിധ്യം എത്രത്തോളം വേണമെന്നതിന്റെ കുറിപ്പാണ് കത്തിലുള്ളതെന്നു വ്യക്തമാക്കി.

വെള്ളിയാഴ്ച സോണിയ ഗാന്ധിയെ ഡല്‍ഹിയിലെ അവരുടെ വസതിയില്‍ വെച്ച് സിദ്ദു കണ്ടിരുന്നു. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസിന്റെ പഞ്ചാബ് ഇന്‍ ചാര്‍ജായ ഹരീഷ് റാവത്തും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Top