ചെന്നൈ: രജനികാന്ത് രാഷ്ട്രിയത്തില്‍ പ്രവേശിച്ചാല്‍ തമിഴ്‌നാട് രാഷ്ട്രീയം മാറുമെന്നും ആ മാറ്റത്തില്‍ താനും ഭാഗമാകുമെന്ന് നടന്‍ കമല്‍ഹാസന്‍.
അതിവേഗത്തിലുള്ള പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ജോലി ചെയ്യാത്തവര്‍ക്ക് കൂലിയില്ല എന്നത് രാഷ്ട്രീയ നേതാക്കള്‍ക്കും ബാധകമാക്കണമെന്ന് കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.
സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഇത് ബാധകം. അത് പാടില്ല, പണിയെടുക്കാത്ത രാഷ്ട്രീയ നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും വേതനം നല്‍കരുതെന്നും കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു.