If Priyanka Gandhi takes charge of congress BJP will face tough challenge; Ramdev

ന്യൂഡല്‍ഹി: പ്രിയങ്കാഗാന്ധി കോണ്‍ഗ്രസ് നേതൃസ്ഥാനം ഏറ്റെടുത്താല്‍ ബി.ജെ.പിക്ക് ബുദ്ധിമുട്ടേണ്ടിവരുമെന്ന് യോഗ ഗുരു ബാബാ രാംദേവ്. പരാജയത്തില്‍ നിന്ന് പരാജയത്തിലേക്ക് വീണ കോണ്‍ഗ്രസിന് മുഖം നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്ന് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

പ്രിയങ്കാഗാന്ധി നേതൃസ്ഥാനത്ത് എത്തിയാല്‍ മാത്രമെ ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഇനി കോണ്‍ഗ്രസിന് ആകൂ. അഴിമതിക്കെതിരായ പോരാട്ടത്തിനിടെ തനിക്കെതിരെ സോണിയ പോലീസിനെ ഉപയോഗിച്ച് നടത്തിയ നീക്കം താന്‍ മറന്നിട്ടില്ലെന്നും രാംദേവ് അഭിമുഖത്തില്‍ പറഞ്ഞു. അണ്ണാ ഹസാരെ നടത്തിയ പ്രക്ഷോഭത്തിനിടെ തനിക്കെതിരെയുണ്ടായ പോലീസ് നടപടിയെക്കുറിച്ചായിരുന്നു രാംദേവിന്റെ പരാമര്‍ശം

Top