പബ്‌ജി പോയാലെന്താ ഫൗജിയുണ്ടല്ലോ ; പുത്തൻ ഗെയിമിംഗ് ആപ്ലിക്കേഷനുമായി അക്ഷയ് കുമാര്‍

കേന്ദ്ര ഐടി മന്ത്രാലയം പബ്‌ജി നിരോധിച്ച നടപടിക്കെതിരെ വന്‍ ജനരോഷമാണ് ഗെയിമിംഗ് ലോകത്തു നിന്നും ഉയരുന്നത്. അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ വഷളാവുന്ന സാഹചര്യത്തിലായിരുന്നു ഐടി മന്ത്രാലയത്തിന്‍റെ നീക്കം. എന്നാൽ ഇപ്പോഴിതാ ഒരു പുതുപുത്തന്‍ മള്‍ട്ടി പ്ലെയര്‍ ഗെയിം അവതരിപ്പിച്ചിരിക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാർ. ‘ഫൗജി’ എന്നാണ് ഗെയിമിന് പേര് നൽകിയിരിക്കുന്നത്.

പബ്‌ജിക്ക് പകരം ഇന്ത്യൻ ഗെയിമെഴ്‌സിന് പുതിയൊരു ഗെയിമിങ് ലോകം തുറന്നുകാട്ടുകയാണ് ഫൗജിയിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മനിര്‍ഭയ പദ്ധതിയുടെ പിന്തുണയോടെയാണ് ഗെയിം എത്തുന്നത്. ഒരു വാര്‍ ഗെയിമായിട്ടാണ് ഫൗജിയുടെ വരവ്. സംരംഭകനായ വിശാല്‍ ഗേണ്ഡാലിനും ഫൗജിയില്‍ നിക്ഷേപമുണ്ട്.

കേന്ദ്ര സര്‍ക്കാരിന്‍റെ ഫണ്ട് റെയ്സിങ് പദ്ധതിയായ ‘ഭാരത് കാ വീര്‍ ട്രസ്റ്റി’ലേക്ക്; ഗെയിമിലൂടെ ലഭിക്കുന്ന 20 ശതമാനം തുക നൽകാനാണ് തീരുമാനം. ഫൗജി ഡെവലപ്പ് ചെയ്യുന്നത് ‘എൻകോർ ഗെയിം’സാണ്. അതേസമയം പബ്ജി നിരോധിച്ചതു കൊണ്ടുള്ള പ്രതിഷേധം ഫൌജിയിലൂടെ മറികടക്കാമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വിലയിരുത്തല്‍.

Top