If necessary, take the lead in the discussion with NSS : Vellapally

തിരുവനന്തപുരം: സമത്വമുന്നേറ്റ യാത്രയുടെ സമാപന വേളയില്‍ പര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ആവശ്യമെങ്കില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി ചര്‍ച്ചക്ക് മുന്‍കൈയെടുക്കും തങ്ങള്‍ക്ക് ആരുമായും ഈഗോയില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

അതേസമയം കോടിയേരി ബാലകൃഷ്ണന്റെ വാക്കുകള്‍ ഗുരുനിന്ദയും അവിവേകപരവുമാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ഒരു ഉറുമ്പിനെപ്പോലും നോവിക്കരുതെന്നാണ് ഗുരു പറഞ്ഞിട്ടുള്ളത്. ഗുരു ഉണ്ടായിരുന്നെങ്കില്‍ ചാട്ടയ്ക്കടിച്ചേനെയെന്നാണ് കോടിയേരി നേരത്തെ പറഞ്ഞിരുന്നത്.

Top