വിശ്വാസ വോട്ടെടുപ്പ് നടന്നാലും ഫഡ്‌നാവിസ് സര്‍ക്കാര്‍ വീഴില്ല; ഭൂരിപക്ഷം ഇല്ലെങ്കിലും!

തെങ്കിലും സര്‍ക്കാരിന് ഭൂരിപക്ഷം ഉണ്ടോ, ഇല്ലയോ എന്ന് ഉറപ്പിക്കാന്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സുപ്രധാന വിധി പുറപ്പെടുവിച്ചത് സുപ്രീംകോടതി ജസ്റ്റിസ് എസ് ആര്‍ ബൊമ്മൈ ആണ്. മഹാരാഷ്ട്രയില്‍ ഫഡ്‌നാവിസ് സര്‍ക്കാര്‍ രൂപീകരിച്ച സ്ഥിതിക്ക് ഇവരെ വിശ്വാസ വോട്ടെടുപ്പ് നടത്താതെ പിരിച്ചുവിടാന്‍ സാധിക്കില്ല. 288 അംഗ നിയമസഭയില്‍ 145 എംഎല്‍എമാരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

105 ബിജെപി, 56 ശിവസേന, 54 എന്‍സിപി, 44 കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് പുറമെ 29 എംഎല്‍എമാര്‍ സ്വതന്ത്രരും, ചെറിയ പാര്‍ട്ടികളില്‍ നിന്നുമുള്ളവരാണ്. പ്രതിപക്ഷത്തെ ത്രികക്ഷി സഖ്യം ഒത്തുചേര്‍ന്നാല്‍ ഫഡ്‌നാവിസ് സര്‍ക്കാര്‍ അനായാസം പുറത്താകും. പക്ഷെ ഇതിനകം നിരവധി ട്വിസ്റ്റുകള്‍ സംഭവിച്ച രീതി നോക്കിയാല്‍ വിശ്വാസവോട്ടെടുപ്പിലും ഒരു ട്വിസ്റ്റ് തള്ളിക്കളയാന്‍ കഴിയില്ല.

എന്‍സിപി പ്രവര്‍ത്തങ്ങളെ ഏകോപിപ്പിച്ച് നയിച്ച അജിത് പവാറാണ് ബിജെപിയ്‌ക്കൊപ്പം ചേര്‍ന്നത്. എന്‍സിപി അംഗങ്ങളില്‍ 30ഓളം പേര്‍ക്ക് സീറ്റ് നല്‍കിയതും ഫണ്ട് കണ്ടെത്തിയതും ഇദ്ദേഹം തന്നെ. എന്നാല്‍ പാര്‍ട്ടി പിന്തുണ ഇല്ലെന്ന് പറഞ്ഞ് അമ്മാവന്‍ പവാര്‍ ഇദ്ദേഹത്തെ എതിര്‍ക്കുന്നുണ്ടെങ്കിലും ഇതുവരെ എന്‍സിപിയില്‍ നിന്നും പുറത്താക്കിയിട്ടില്ല.

ഇനി കാര്യത്തിലേക്ക് വരാം. എന്‍സിപി എംഎല്‍എമാര്‍ വിശ്വാസവോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നാല്‍ അംഗബലം 288ല്‍ നിന്ന് 54 കുറഞ്ഞ് 234 ആകും. ഇതോടെ കേവലഭൂരിപക്ഷം 118 ആയിക്കുറയും. മറ്റ് 15, 20 എംഎല്‍എമാരുടെ പിന്തുണ ബിജെപി അവകാശപ്പെടുന്നു. 11 പേരുടെ പിന്തുണ അറിയിച്ച കത്ത് നിലവിലുണ്ട്. അതായത് വിശ്വാസവോട്ടെടുപ്പ് നടന്നാല്‍ ന്യൂനപക്ഷ സര്‍ക്കാരായി ഫഡ്‌നാവിസ് അധികാരം നിലനിര്‍ത്തും.

1991ല്‍ കോണ്‍ഗ്രസിന്റെ പി വി നരസിംഹ റാവു സര്‍ക്കാര്‍ ഈ രീതിയില്‍ ന്യൂനപക്ഷ സര്‍ക്കാരായി അഞ്ച് വര്‍ഷം തികച്ച ചരിത്രമുണ്ട്. ഇതേക്കുറിച്ച് തന്നെയാണ് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. അതുകൊണ്ട് ട്വിസ്റ്റ് വരാം വരാതിരിക്കാം.

Top