“നരേന്ദ്ര മോദിയെ നേതാവായി അംഗീകരിച്ചാൽ ലീഗിനെ സ്വീകരിക്കാം” – ശോഭ സുരേന്ദ്രന്‍

രേന്ദ്ര മോദിയെ നേതാവായി അംഗീകരിച്ചാൽ ലീഗിനെ സ്വീകരിക്കാൻ തയ്യാറാണെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. ലീഗ് വർഗീയ പാർട്ടിയാണെന്നും അതിനെ നന്നാക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഇതിനോടുള്ള കെ. സുരേന്ദ്രന്‍റെ പ്രതികരണം.വിജയയാത്ര വേദിയിലാണ് ശോഭാ സുരേന്ദ്രന്‍ നിലപാട് ആവര്‍ത്തിച്ചത്. ലീഗിന് സിപിഎമ്മിനോട് സഹകരിക്കാനാകില്ല. വര്‍ഗീയ നിലപാട് തിരുത്തി വന്നാല്‍ ലീഗിനെ ഉള്‍ക്കൊള്ളുമെന്ന് ശോഭ വ്യക്തമാക്കി.

പാര്‍ട്ടിയില്‍ തര്‍ക്കമില്ലെന്ന വിശദീകരണവുമായി കെ.സുരേന്ദ്രന്‍ പിന്നീട് രംഗത്തെത്തി. വിജയ യാത്രയുടെ തൃശ്ശൂരിലെ വേദിയിലായിരുന്നു ഇത്തവണ ഇരു നേതാക്കൻമാരുടെയും പ്രസ്താവനകൾ.

“ബിജെപിയെ നേരിടാൻ ആസൂത്രിത നീക്കം നടക്കുന്നു. ഇടത് പക്ഷവും വലത് പക്ഷവും യോജിച്ചു പ്രവർത്തിക്കുന്നു.നടപ്പിലാക്കാൻ കഴിയുന്ന പ്രഖ്യാപനങ്ങൾ മാത്രമേ ബിജെപി മുന്നോട്ട് വക്കുന്നുള്ളൂ. പിഎസ്‍സി ഉദ്യോഗാർത്ഥികളോട് ഒരു മന്ത്രി പോലും ചർച്ചക്ക് പോകാത്തത് അഹങ്കാരമാണെന്നും എല്‍ഡിഎഫ് മാത്രമല്ല യുഡിഎഫും പിന്‍വാതിൽ നിയമനം നടത്തിയെന്നും ശോഭ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.”

Top