ബൈഡനോട് പരാജയപ്പെട്ടാല്‍ രാജ്യം വിടും; ട്രംപ്

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാര്‍ഥിയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇത്രയും മോശം സ്ഥാനാര്‍ഥിയോട് പരാജയപ്പെടുകയാണെങ്കില്‍ താന്‍ രാജ്യം വിടുമെന്ന് ട്രംപ് പറഞ്ഞു. ജോര്‍ജിയയിലെ മക്കോണില്‍ നടന്ന തിരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കന്‍ സംസ്‌കാരത്തോട് പുച്ഛം മാത്രമാണ് ഡെമോക്രാറ്റുകള്‍ക്കെന്നും അമേരിക്കയെ കമ്യൂണിസ്റ്റ് രാജ്യമാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ട്രംപ് ആവര്‍ത്തിച്ചു. അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണ് ബൈഡനെന്നും ട്രംപ് കുറ്റപ്പെടുത്തി.

Top