If Kashmir Is An Integral Part of India Why Is It On UNSC Agenda Asks Pakistan

ഇസ്ലാമാബാദ്: യുഎന്‍ പൊതു സമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കശ്മീര്‍ ഇന്ത്യയുടെ അഭിഭാജ്യ ഘടകമാണെന്നും കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താം എന്ന സ്വപ്നം പാകിസ്ഥാന്‍ ഉപേക്ഷിക്കണം എന്നും പറഞ്ഞതിനെതിരെ പാക്‌ വിദേശകാര്യ വക്താവ് രംഗത്ത്.

ട്വിറ്ററില്‍ കൂടിയാണ് മുഹമ്മദ് നഫീസ് സക്കറിയ തന്റെ ചോദ്യങ്ങളുമായി എത്തിയിരിക്കുന്നത്. കശ്മീര്‍ ഇന്ത്യയുടെ അഭിഭാജ്യ ഘടകമാണെങ്കില്‍ എന്തുകൊണ്ടാണ് അത് സെക്യൂരിറ്റി കൗണ്‍സിലിന്റെ അജണ്ടകളില്‍ ഉള്‍പ്പെട്ടിരിക്കുന്നത് എന്നാണ് സക്കറിയ സുഷമയോട് ചോദിച്ചിരിക്കുന്നത്.

യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ പ്രമേയങ്ങള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി അംഗീകരിക്കാത്തത് വിചിത്രമാണെന്നും സക്കറിയ ട്വീറ്റ് ചെയ്തു. മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തില്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നവര്‍ സ്വന്തം രാജ്യത്ത് നടക്കുന്ന കാര്യങ്ങള്‍ ആദ്യം ശ്രദ്ധിക്കണമെന്ന സുഷമയുടെ പ്രസ്താവനയെ ചൂണ്ടിക്കാട്ടി പാകിസ്ഥാന്‍ പ്രവിശ്യയായ ബലൂചിസ്ഥാനെ കുറിച്ചുള്ള പരാമര്‍ശം യു.എന്‍ തത്വങ്ങളും അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുകയും ചെയ്യുന്നതിന് തുല്യമാണെന്ന് സക്കറിയ പറഞ്ഞു. പാകിസ്ഥാനില്‍ നടക്കുന്ന അട്ടിമറി പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുടെ സ്വാധീനമാണ് തുടര്‍ച്ചയായി ഇന്ത്യ ബലൂച് പരാമര്‍ശം നടത്താന്‍ കാരണം. കശ്മീര്‍ പ്രശ്‌നത്തില്‍ നിന്നും ലോകത്തിന്റെ ശ്രദ്ധ തിരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ വിജയിക്കില്ലെന്നും മുഹമ്മദ് നഫീസ് അവകാശപ്പെട്ടു.

Top