കത്ത് വിവാദവുമായി സംശയമുണ്ടെങ്കില്‍ സോണിയ ഗാന്ധിയുമായി നേരിട്ട് സംസാരിക്കാം; കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ദേശീയ തലത്തില്‍ പാര്‍ട്ടിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് 23 മുതിര്‍ന്ന നേതാക്കള്‍ നല്‍കിയ കത്തുമായി ബന്ധപ്പെട്ട് ഇനിയും ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ അവര്‍ക്ക് സോണിയാ ഗാന്ധിയുമായി നേരിട്ട് സംസാരിക്കാമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല.

നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ 23 നേതാക്കളെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ സോണിയയുടെയും രാഹുലിന്റെയും വിശ്വസ്തര്‍ ഒറ്റപ്പെടുത്തി വിമര്‍ശം ഉന്നയിച്ചിരുന്നു. എന്നാല്‍ കത്തുനല്‍കിയ മുതിര്‍ന്ന നേതാക്കളില്‍ പലരും വീണ്ടും പരസ്യ വിമര്‍ശവുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് പാര്‍ട്ടി വക്താവിന്റെ പ്രതികരണം.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ എല്ലാവരുടെയും അഭിപ്രായങ്ങള്‍ സോണിയ കേട്ടിരുന്നുവെന്ന് സുര്‍ജേവാല ചൂണ്ടിക്കാട്ടി. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാന്‍ തയ്യാറാണെന്നും സുര്‍ജേവാല പറഞ്ഞിരുന്നു. എന്നാല്‍ ഇനിയും ആര്‍ക്കെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അവര്‍ക്ക് സോണിയ ഗാന്ധിയെ നേരിട്ടുകണ്ട് സംസാരിക്കാമെന്ന് സുര്‍ജേവാല പറഞ്ഞു.

Top